Friday, April 20, 2012

ബുദ്ധപൂര്‍ണിമ കോഴിക്കോട്ടും പാലക്കാട്ടുമുണ്ട്


  മധ്യമാര്‍ഗം ബ്ളോഗിലെ ആദ്യ പോസ്റ്റ് ബുദ്ധപൂര്‍ണിമയെക്കുറിച്ചായത് തികച്ചും യാദൃശ്ചികമായിരുന്നു.ഒരിക്കലും ആലോചിച്ച് ഉറപ്പിച്ച് ചെയ്തതായിരുന്നില്ല .പക്ഷെ അത് മറ്റൊരു നിയോഗമായി.കേരളത്തില്‍ ചുരുങ്ങിയത് രണ്ടിടത്തെങ്കിലും 2012 മെയ് ആറിന് വൈശാഖ പൗര്‍ണമി ആഘോഷിക്കുമെന്ന് ഉറപ്പായി.കോഴിക്കോടും പാലക്കാടും.കോഴിക്കോട് ബീച്ചിനടുത്ത കസ്റ്റംസ് റോഡിലെ ബുദ്ധവിഹാറിലെ  ബോധി വൃക്ഷത്തിന് മുന്നില്‍ ബുദ്ധന് ഏറ്റവും പ്രിയപ്പെട്ട പുഷ്പങ്ങള്‍ അര്‍പ്പിക്കുന്ന ചടങ്ങ് നടക്കും. ഒരേ സമയം ലളിതവും അര്‍ഥപൂര്‍ണവുമായിരിക്കും അതെന്ന കാര്യത്തില്‍ സംശയം വേണ്ട.
   കോഴിക്കോട് ബുദ്ധവിഹാറിലെ ബോധി വൃക്ഷത്തിന് മാത്രം അവകാശപ്പെടാന്‍ കഴിയുന്ന ഒരു പ്രത്യേകതയുണ്ട്.ഗയയിലെ നിരഞ്ജനാ നദീ തീരത്തെ സിദ്ധാര്‍ഥന്‍ ബുദ്ധനായി മാറിയ ധ്യനത്തിന്‍െറ വേദികയായ ബോധിവൃക്ഷത്തിന്‍െറ ചെറുമകളാണ് കോഴിക്കോട്ടുള്ളത്.അതൊരു ചരിത്രമാണ്.ബുദ്ധമതത്തെ ലോകമെമ്പാടും പ്രചരിപ്പിച്ച അശോക ചക്രവര്‍ത്തിയുടെ മകള്‍ സംഘമിത്ര ബി.സി 247 ല്‍ ശ്രീലങ്കയില്‍ എത്തുകയും ബോധഗയയില്‍ നിന്നും കൊണ്ട് പോയ മഹാബോധിവൃക്ഷത്തിന്‍െറ തൈ നടുകയുമുണ്ടായി.ഇപ്പോള്‍ ശ്രീലങ്കയിലെ ഏറ്റവും വലിയ ആകര്‍ഷണം അനുരാധപുരത്തെ  ഈ മഹാബോധിവൃക്ഷമാണ്.അതിന്‍െറ ഒരു ശാഖയാണ് നട്ട് പിടിപ്പിച്ചതാണ്   കോഴിക്കോട് ബുദ്ധവിഹാറിലെ ബോധി വൃക്ഷം.   കോഴിക്കോട്ടെ മിതവാദി കൃഷ്ണന്‍ മെമ്മോറിയല്‍ കമ്മിറ്റിയാണ് ബുദ്ധപൂര്‍ണിമ ആഘോഷം സംഘടിപ്പിക്കുന്നത്.കമ്മിറ്റിയുടെ സെക്രട്ടറിയായ ഡോ.കെ.സുഗതന്‍(  9847246081 ) അടുത്തിടെ  ശ്രീലങ്കയിലെ ബുദ്ധകേന്ദ്രങ്ങള്‍ സന്ദര്‍ശിക്കുകയുണ്ടായി.

   ബുദ്ധന്‍െറ 2601 ാം ജന്മവാര്‍ഷികം പാലക്കാട് ആലത്തൂരിലെ ‘ബോധി’യില്‍ മെയ് അഞ്ചിന് വൈകിട്ട് മുതല്‍ വിവിധ പരിപാടികളോടെ നടക്കും.വൈശാഖ പൗര്‍ണമി നാളില്‍ പൂര്‍ണ ചന്ദ്രനെ സാക്ഷിയാക്കി നിലാവ് കൂട്ടായ്മ നടക്കും.മൂണ്‍ മെഡിറ്റേഷന് പുറമെ സിദ്ധാര്‍ഥ ഗൗതമനില്‍ നിന്നും ബുദ്ധനിലേക്കുള്ള പരിവര്‍ത്തനം ചര്‍ച്ച ചെയ്യും.ബുദ്ധകഥകളും ഉപകരണ സംഗീതവും ഒരുക്കുന്നുണ്ട്.ആറിന് ഞായറാഴ്ച രാവിലെ വരെ പരിപാടികള്‍ തുടരും.ആലത്തൂര്‍ സ്വാതി ജംഗ്ഷനില്‍ ബസ്സിറങ്ങിയാല്‍ ‘ബോധി’യിലത്തൊം.കൂടുതല്‍ വിവരങ്ങള്‍  നല്‍കാന്‍ എസ്.കൃഷ്ണകുമാര്‍(9447303431 ),ഡേവീസ് വളര്‍ക്കാവ്( 9895148998 ) എന്നിവര്‍ ഒരുക്കമാണ്.


Thursday, April 19, 2012

വീണ്ടും ഒരു ബുദ്ധപൂര്‍ണിമ



     വീണ്ടും ഒരു ബുദ്ധപൂര്‍ണിമ കൂടി എത്തുന്നു.മെയ് ആറിന്.കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് പതിവുള്ള അവധി ഇക്കുറി ജീവനക്കാര്‍ക്ക് നഷ്ടമായി.കാരണം അന്ന് ഞായറാഴ്ചയാണ്. വൈശാഖ പൗര്‍ണമി നാളില്‍ കേരളത്തില്‍  വിശേഷിച്ചെന്തെങ്കിലും പരിപാടികള്‍നടക്കുമോയെന്ന കാര്യം കണ്ടറിയണം.എന്നിരുന്നാലും അത്രക്കങ്ങ് പ്രാധാന്യം ലഭിച്ചില്ളെങ്കില്‍ കൂടി ചെറിയ ആഘോഷങ്ങള്‍ നടക്കുമെന്ന കാര്യത്തില്‍ സംശയമില്ല.ഈ വിഷയത്തില്‍ പ്രത്യേക താല്‍പര്യമുള്ള ചിലര്‍ ഇതിനോടകം ചില പരിപാടികള്‍ ആവിഷ്കരിച്ചിട്ടുള്ളതായി അറിയാനായി.മൂന്ന് വര്‍ഷം മുമ്പ് ഇത്തരത്തില്‍ തൃശ്ശൂരില്‍ നടന്ന ഒരാഘോഷം ഓര്‍മയില്‍ വരുകയാണ്.ഏതോ ഒരു പരിപാടി റിപ്പോര്‍ട്ട് ചെയ്യാനായി സാഹിത്യ അക്കാദമി ഹാളിലത്തെിയപ്പോള്‍ ചുമരില്‍ ഒരു ഫോട്ടോസ്റ്റാറ്റ് നോട്ടീസ്.ബുദ്ധപൂര്‍ണിമയോടനുബന്ധിച്ച് ബുദ്ധനാമധാരികളുടെ ഒരു സംഗമം സംഘടിപ്പിക്കുന്നു.വായിച്ചപ്പോള്‍ വളരെ കൗതുകം തോന്നി.സംഘടകനായുള്ള ഡേവീസ് വളര്‍ക്കാവിനെ നേരത്തെ ഷണ്‍മുഖദാസ് മാഷ് (പ്രൊഫ.ഐ.ഷണ്‍മുഖദാസ്) പരിചയപ്പെടുത്തിത്തന്നിട്ടുണ്ട്.നോട്ടീസില്‍ കൊടുത്തിരുന്ന സെല്‍ നമ്പറില്‍ അദ്ദേഹവുമായി ബന്ധപ്പെട്ടു.വായനാക്കാര്‍ക്ക് വിഞ്ജാനപ്രദമായ ഒരു ഹ്യൂമണ്‍ ഇന്‍റ്ററസ്റ്റിങ്ങ് സ്റ്റോറിക്കായി അടുത്ത ശ്രമം.സിദ്ധാര്‍ഥന്‍,ഗൗതമന്‍ എന്നിവക്ക് പുറമെ സുഗതന്‍ എന്നത് ബുദ്ധന്‍െറ പര്യായമാണെന്ന് നേരത്തെ അറിയാമായിരുന്നു.അതേപോലെ തഥാഗതന്‍ എന്നൊന്ന് കൂടിയുള്ളതായി കേട്ടിരുന്നു.കൂടുതലെന്തെങ്കിലുമുണ്ടോയെന്നറിയാന്‍ കൊല്ലത്തെ ജയപ്രകാശ് സാറുമായിബന്ധപ്പെട്ടു.പ്രശസ്ത ചരിത്രകാരനും ശാസ്താം കോട്ട ദേവസ്വം ബോര്‍ഡ് കോളജിലെ ഹിസ്റ്ററി ഡിപ്പാര്‍ട്ട്മെന്‍റ്റ് മേധാവിയുമായിരുന്ന ഡോ.എം.എസ്.  ജയപ്രകാശ് നിമിഷങ്ങള്‍ക്കുള്ളില്‍ ഒട്ടനവധി ബുദ്ധനാമങ്ങള്‍ പറഞ്ഞു തരുകയുണ്ടായി.അദ്ദേഹം പറഞ്ഞു തന്ന പേരുകളെല്ലാം തന്നെ അത്ഭുതപ്പെടുത്തുന്നവയായിരുന്നു.അതെല്ലാം  ചേര്‍ത്ത് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് ഏറെ ശ്രദ്ധേയമായി എന്ന് പറയുമ്പോള്‍ ആത്മപ്രശംസയായി തോന്നരുത്.തമ്പി മാഷിന്‍െറ ( പ്രൊഫ.വി.ജി.തമ്പി ) ആസ്ഥാനമായ ശ്രദ്ധ ഹാളില്‍ നടന്ന പരിപാടിയില്‍ ഞാനൊരു ബുദ്ധ നാമധാരിയെ പങ്കെടുപ്പിക്കുകയുമുണ്ടായി.മറ്റാരുമായിരുന്നില്ല എന്‍െറ മകന്‍ ഗൗതമന്‍.അവനോട് എന്തെങ്കിലും രണ്ട് വാക്ക് തന്‍െറ പേരിനെക്കുറിച്ച് പറയാന്‍ മാഷ് ആവശ്യപ്പെടുകയുണ്ടായി.അച്ഛനാണ്  തനിക്ക് പേരിട്ടതെന്നും ആദ്യം അതൊരു രാജവിന്‍െറ പേര് മാത്രമാണെന്നാണ് കരുതിയതെന്നും അവന്‍ മുക്കിയും മൂളിയുമുള്ള പ്രസംഗത്തില്‍ പറയുന്നത് കേട്ടപ്പോള്‍ മനസ്സില്‍ സന്തോഷം തോന്നി.പിന്നീട് ആ പേര് ആരുടെയാണെന്ന് മനസ്സിലായില്ളേയെന്ന്  തമ്പി മാഷ് എടുത്ത് ചോദിത് ഇപ്പോഴുമോര്‍ക്കുന്നു.സംഗമത്തില്‍ പങ്കെടുത്ത മറ്റൊരു ബുദ്ധനാമധാരിയായിരുന്നു ഇപ്പോഴത്തെ തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ കൂടിയായ സിദ്ധാര്‍ഥന്‍ മാഷ്.സഹോദരന്‍ അയ്യപ്പനും കൂട്ടരും ബുദ്ധമതം ആശേ്ളഷിച്ചതും ഈഴവ സമുദായത്തിന് ബുദ്ധമതവുമയുള്ള അടുത്ത ബന്ധവും അദേഹം എടുത്ത് പറയുകയും ചെയ്തു.വേറിട്ട വഴികളിലൂടെ സഞ്ചരിക്കുന്ന ചലച്ചിത്ര സംവിധായകന്‍ ശ്രീപ്രതാപ് ബുദ്ധദര്‍ശനത്തിന്‍െറ ആഴങ്ങളിലേക്കിറങ്ങിച്ചെന്നു.ബുദ്ധിസത്തിന് കേരളത്തിന്‍െറ വര്‍ത്തമാനകാല പശ്ചാത്തലത്തില്‍ യാതൊരു പ്രസക്തിയില്ളെന്നായിരുന്നു തിയോസഫിക്കല്‍ സൊസൈറ്റി ഭാരവാഹി ചാക്കോളയുടെ നിലപാട്.എന്നാല്‍ ബുദ്ധന്‍ മുന്നോട്ട് വെച്ച ദര്‍ശനങ്ങള്‍ ജീവിതത്തില്‍ സ്വാംശീകരിക്കുക വഴി ഏവരിലും ബുദ്ധത്വം നിറയുകയാണ് വേണ്ടതെന്നും കേവലം ഒരു മതമായി അതിനെ സ്വീകരിക്കണം എന്നതല്ല അര്‍ഥമാക്കുന്നതെന്നുമുള്ള ഷീബ അമീറിന്‍െറ അഭിപ്രായം പൊതുവെ സ്വീകാര്യമായി.എന്‍െറ വാര്‍ത്തയില്‍ പറഞ്ഞിരുന്ന ബുദ്ധന്‍െറ മറ്റുപേരുകള്‍ ഡേവിസ് ചേട്ടന്‍ സദസ്യരുടെ അറിവിലിലേക്കായി വായിച്ചു.ബുദ്ധനും ബുദ്ധമതവുമായി ബന്ധപ്പെട്ട ഒട്ടേറെ ചര്‍ച്ചകള്‍ക്ക്   അടുത്തിടെ തുടക്കം കുറിക്കപ്പെട്ടിട്ടുണ്ട്.എന്ത് കൊണ്ടാണിത് എന്ന് വിശദീകരിക്കുക അത്ര എളുപ്പമല്ല.എന്ത് തന്നെയായാലും അങ്ങനെ സംഭവിക്കുന്നത് തീര്‍ത്തും ശ്ളാഘനീയമാണെന്ന് കരുതേണ്ടിയിരിക്കുന്നു.ക്രിയാത്മകമായി മാത്രം അതിനെ സമീപിക്കുന്നതാണ് ബുദ്ധിയും യുക്തിയും എന്ന് പറയട്ടെ.ബുദ്ധമതത്തെ വളരെ ആസൂത്രിതമായി ഇല്ലായ്മ ചെയ്യാന്‍ കാലങ്ങളായി നടന്ന ശ്രമങ്ങള്‍ നാള്‍ക്കുനാള്‍ പുറത്ത് വന്ന് കൊണ്ടിരിക്കുകയാണല്ളോ? ചരിത്ര സത്യങ്ങളെ  തമസ്ക്കരിക്കാന്‍  നടക്കുന്ന ശ്രമങ്ങളെ ഏത് വിധേനയും തടയിടാന്‍ കഴിയേണ്ടതുണ്ട്.